സപ്ലൈകോ ക്രിസ്മസ്-പുതുവത്സര മേള: സപ്ലൈകോ ഉല്പന്നങ്ങള്‍ വാങ്ങൂ, അയ്യായിരം രൂപ സമ്മാനം നേടൂ

കൊച്ചി: സപ്ലൈകോയില്‍ നിന്നും ഉല്പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് അയ്യായിരം രൂപ സമ്മാനം നേടാനും അവസരം.

സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര മേളയില്‍ നിന്നും ഒറ്റത്തവണ ഏറ്റവും കൂടുതല്‍ തുകയ്ക്ക് സപ്ലൈകോ ഉല്പന്നങ്ങള്‍ വാങ്ങുന്ന ഒരു സ്ത്രീയ്ക്കും ഒരു പുരുഷനും 5000 രൂപയാണ് സമ്മാനം. സംസ്ഥാന തലത്തില്‍ രണ്ടു പേര്‍ക്കാണ് സമ്മാനമുള്ളത്.

ഡിസംബര്‍ 18 മുതല്‍ 2022 ജനുവരി അഞ്ചുവരെയുള്ള കാലയളവില്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ മാവേലി, അപ്നാ ബസാര്‍, സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുവര്‍ക്കാണ് സമ്മാനം ലഭിക്കുക.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ബില്ലിലുണ്ടാകും. സമ്മാനര്‍ഹര്‍ സമ്മാനം കൈപ്പറ്റാനെത്തുമ്പോള്‍ ഒറിജിനല്‍ ബില്ലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കണമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

Exit mobile version