കുക്കറിലും അരിക്കലത്തിലുമായി 17 ലക്ഷം; മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

ആലുവ: മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ എ.എം.ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷർ കുക്കറിലും അരിക്കലത്തിലും കിച്ചൻ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. കോട്ടയത്തെ വ്യവസായിൽ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.

രാത്രി 12 മണി വരെ ഹാരിസിന്റെ ആലുവയിലെ ഫ്‌ലാറ്റിൽ പരിശോധന നീണ്ടു. ഫ്‌ലാറ്റിന്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഫ്‌ലാറ്റിൽ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചതായി രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.

Exit mobile version