കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക്; പോലീസ് പൊളിച്ച സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ പുനഃസ്ഥാപിച്ചു; മേഖലയില്‍ സംഘര്‍ഷാവസ്ഥ

പൊലീസ് രാവിലെ പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ വീണ്ടും സമരക്കാര്‍ പുനഃസ്ഥാപിച്ചു. പോലീസ് പൊളിച്ച സമരപ്പന്തല്‍ പോലീസ് സാനിധ്യത്തിലാണ് വീണ്ടും കെട്ടിയത്.

പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും തമിഴ് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്ത നിലയ്ക്കലിലെ സമരപ്പന്തലിലേക്ക് കൂടുതല്‍ പ്രതിഷേധകരെത്തുന്നു. 2000 ല്‍ അധികം പ്രതിഷേധകരാണ് എത്തിയിരിക്കുന്നത്.

പൊലീസ് രാവിലെ പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ വീണ്ടും സമരക്കാര്‍ പുനഃസ്ഥാപിച്ചു. പോലീസ് പൊളിച്ച സമരപ്പന്തല്‍ പോലീസ് സാനിധ്യത്തിലാണ് വീണ്ടും കെട്ടിയത്. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുന്നതിനാല്‍ ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും വേറും 400ന് താഴെ മാത്രം പൊലീസുകാരാണ് ഇവിടെ ഉള്ളത്.

ഇവിടെ കെ പി ശശികലയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇതോടെ പോലീസിന്റെ കൈയ്യില്‍ നിന്ന് നിലയ്ക്കലിലെ നിയന്ത്രണം സമരക്കാര്‍ ഏറ്റെടുത്ത അവസ്ഥയാണ്.

Exit mobile version