ലുലുമാളില്‍ ജോലി ചെയ്തത് രണ്ട് മാസം; പ്രമേഹം കാഴ്ച ശക്തിയെടുത്തു! മികച്ച ചികിത്സ ഒരുക്കിയും കുടുംബത്തെ ചേര്‍ത്തുപിടിച്ചും എംഎ യൂസഫലി, നിലയ്ക്കാത്ത സഹായങ്ങള്‍! കൂപ്പുകൈകളോടെ അനില്‍

കായംകുളം: രണ്ട് മാസം മാത്രം ലുലുമാളില്‍ ജോലി ചെയ്ത മലയാളി പ്രവാസിയെ ചേര്‍ത്തുപിടിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. അകമഴിഞ്ഞ സഹായങ്ങളാണ് കായംകുളം സ്വദേശി അനില്‍ കുമാറിന് യൂസഫലി നല്‍കുന്നത്. വില്ലനായി എത്തിയ പ്രമേഹം അനില്‍ കുമാറിന്റെ കാഴ്ച ശക്തി എടുത്തതോടെയാണ് ജീവിതം ഇരുട്ടിലേയ്ക്ക് കൂപ്പുകുത്തിയത്.

ദുരിതമറിഞ്ഞ് എം എ യൂസഫലിയും, ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും അനിലിന്റെ ജീവിതത്തിലേയ്ക്ക് പ്രതീക്ഷയുടെ വിത്ത് പാകി എത്തുകയായിരുന്നു. ഇന്തോനേഷ്യയിലുളള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെയാണ് അനില്‍ കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. ജോലി ചെയ്ത രണ്ട് മാസക്കാലയളവിനിടയില്‍ ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തി ഉറക്കം എഴുന്നേല്‍ക്കുമ്പോഴാണ് കാഴ്ച ശക്തി നഷ്ടമായത്.

പിന്നീട് ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സയ്ക്ക് സംവിധാനമൊരുക്കുകയും ചെയ്തു. ഇന്‍ഷുറന്‍സിന് പുറമെ ചികിത്സയ്ക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവെയ്ക്കുകയായിരുന്നു. നാട്ടില്‍ എത്തണമെന്ന് അനില്‍കുമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോകാനുള്ള വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും ചേര്‍ന്ന് നല്‍കി.

80 ശതമാനം പൊള്ളൽ; പൊള്ളിയടർന്ന ശരീരത്തിൽ ചർമം വെച്ചുപിടിപ്പിക്കും: ഏക പ്രതീക്ഷ മരുന്നുകളോട് പ്രതികരിക്കുന്നു, ഹെലികോപ്റ്റർ അപകടത്തിൽ ബാക്കിയായ വരുൺ സിങ്ങിനായി പ്രാർത്ഥന

രണ്ട് മാസത്തെ അധിക ശമ്പളവും അനിലിന് ഉറപ്പാക്കുകയും ചെയ്തു. ആകെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് അനില്‍കുമാറിന്റെ ചികിത്സയ്ക്കുള്‍പ്പെടെ അന്ന് കൈമാറിയിരുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനില്‍ കുമാറിന് നല്‍കുകയും ചെയ്തു. ഇപ്പോള്‍, ചികിത്സക്ക് പുറമെ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനില്‍ കുമാര്‍ ബുദ്ധിമുട്ടുന്നതായുള്ള വിവരം അറിഞ്ഞയുടനെയാണ് മുന്‍ ജീവനക്കാരന് കരുതലുമായി എം എ യൂസഫലി വീണ്ടും എത്തിയിരിക്കുകയാണ്.

യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് അനില്‍ കുമാറിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി. യൂസഫലിയുടെ ഇടപെടലിനും നന്മ മനസിലും ഒരിക്കല്‍ കൂടി നന്ദി പറയുകയാണ് കുടുംബം.

Exit mobile version