80 ശതമാനം പൊള്ളൽ; പൊള്ളിയടർന്ന ശരീരത്തിൽ ചർമം വെച്ചുപിടിപ്പിക്കും: ഏക പ്രതീക്ഷ മരുന്നുകളോട് പ്രതികരിക്കുന്നു, ഹെലികോപ്റ്റർ അപകടത്തിൽ ബാക്കിയായ വരുൺ സിങ്ങിനായി പ്രാർത്ഥന

Varun Singh | Bignewslive

കൂനൂർ കോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് വെച്ചുപിടിപ്പിക്കാനുള്ള ചർമം (സ്കിൻ ഗ്രാഫ്റ്റ്) ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കൈമാറി. കൂടുതൽ സ്കിൻ ഗ്രാഫ്റ്റ് ആവശ്യമായാൽ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് എത്തിക്കും.

വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നതാണ് ഏക പ്രതീക്ഷ. വ്യോമസേനാ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെയാണ് പൊള്ളലേട്ടിരിക്കുന്നത്. ഇപ്പോഴും നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

ശരിയാണ്, കൂടുതൽ വെളിച്ചം കണ്ടുതുടങ്ങി, പക്ഷെ കാഴ്ച്ച ശക്തി കിട്ടിയിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വൈക്കം വിജയലക്ഷ്മി, അമേരിക്കയിൽ ചികിത്സ തുടരുന്നു

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ രാജ്യത്തിന്റെ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ മരണത്തിനു കീഴടങ്ങിയപ്പോൾ  രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമായിരുന്നു. വെല്ലിങ്ടൻ സൈനിക കോളജിലെ ഡയറക്‌ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ലെയ്‌സണ്‍ ഓഫീസറായാണ് ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അനുഗമിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം നേരത്തെ വ്യക്തമാക്കി.

കഴിഞ്ഞവർഷമുണ്ടായ അപകടത്തിൽനിന്ന് എൽസിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. കിഴക്കന്‍ യുപിയിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുണ്‍ സിങ് ജനിച്ചത്.

വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ട. കേണല്‍ കെ.പി.സിങ് ആര്‍മി എയര്‍ ഡിഫന്‍സ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുണ്‍ സിങ്ങിന്റെ സഹോദരന്‍ തനൂജ് സിങ് ഇന്ത്യന്‍ നാവിക സേനയില്‍ ലഫ്റ്റനെന്റ് കമാന്‍ഡറാണ്. സംസ്ഥാന കേണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്.

Exit mobile version