‘പ്രതീക്ഷ കൈവിടാതിരിക്കുക: ഏതു മേഖലയിലാണെങ്കിലും മികവുറ്റതാക്കൂ’: ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ പ്രചോദനം പകരുന്ന കത്ത്

ബംഗളൂരു: തമിഴ്‌നാട്ടിലെ കൂനൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ജീവനുവേണ്ടി പോരാടുകയാണ്.

അതേസമയം, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരുണ്‍ സിംഗ് താന്‍ പഠിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനാത്മകമായ ഒരു സന്ദേശം അയച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയതിലുള്ള അഭിമാനം സ്ഫുരിക്കുന്ന കത്താണ് വരുണ്‍ സിംഗ് ഹരിയാണയിലെ ചാന്ദിമന്ദിറിലുള്ള ആര്‍മി പബ്ലിക് സ്‌കൂളിന് അയച്ചത്.

സ്‌കൂള്‍ പഠനകാലത്ത് താന്‍ എത്രമാത്രം സാധാരണ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് വരുണ്‍ സിംഗ് പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ പറയുന്നു. പാഠ്യേതര പ്രവൃത്തികളിലോ കായിക മത്സരങ്ങളിലോ താന്‍ മിടുക്കനായിരുന്നില്ല. എന്നാല്‍ ഇന്ന് താന്‍ ഈ കത്തെഴുതുന്നത് അത്യധികം അഭിമാനത്തോടെയാണ്.

‘നിങ്ങള്‍ ഇടത്തരക്കാരനായ വിദ്യാര്‍ഥിയാണെങ്കില്‍ ജീവിതത്തില്‍ കടന്നുവരാന്‍ പോകുന്ന സംഭവങ്ങളുടെ അളവുകോലായി അതിനെ കാണരുത്. യഥാര്‍ഥ നിങ്ങളെ കണ്ടെത്തൂ.. നിങ്ങള്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെങ്കിലും ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ ശ്രമിക്കുക. ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക.’വരുണ്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍, തന്റെ തേജസ് ലൈറ്റ് കോംബാറ്റ് വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന്, മിഡ് എയര്‍ അപകടം ഒഴിവാക്കിയതിനായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് രാജ്യം ശൗര്യ ചക്ര നല്‍കി ആദ

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ പതിമുന്നുപേരുടെ മരണത്തിനിടയാക്കിയ ഊട്ടിക്കടുത്തെ കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തെ അതിജീവിച്ചത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ്.

Exit mobile version