കൈക്കുഞ്ഞിനേയും കൊണ്ട് എത്തി; 800, 400 മീറ്റർ ഓട്ടത്തിൽ ചാമ്പനായി ശരണ്യ; മെഡലണിഞ്ഞ് കുഞ്ഞ് ശിവാത്മികയും!

കാസർകോട്: അമ്മയുടെ കൂടെ ആൾക്കൂട്ടത്തിലെത്തിയപ്പോഴും ശിവാത്മികയ്ക്ക് അറിയില്ലായിരുന്നു ചുറ്റും നടക്കുന്നതെന്താണെന്ന്. കൈയ്യടികൾ ഉയരുമ്പോഴും അമ്മ മെഡലണിഞ്ഞ് നിൽക്കുമ്പോഴും ഉറക്കത്തിൽ നിന്നുണർന്ന് ശിവാത്മികയും അവരുടെ കൂടെ കൈകൊട്ടി പുഞ്ചിരിച്ചു. ട്രാക്കിൽ 800 മീറ്റർ, 400 മീറ്റർ മത്സരത്തിനായി അമ്മയുടെ കൂടെ എത്തിയതാണെന്ന് ഈ കുഞ്ഞിനറിയില്ല. അച്ഛൻ വി സുധീഷിന്റെ കൈയിലിരുന്ന് കളിചിരികളിലായിരുന്നു അമ്മയുടെ മത്സരം പൂർത്തിയാകും വരെ കുരുന്ന്.

കെഎഫ്‌സി കാടകത്തിന്റെ താരമാണ് ശിവാത്മികയുടെ അമ്മ എൻ ശരണ്യ. കൈക്കുഞ്ഞിനെയുംകൊണ്ട് ഓടാനെത്തിയ ശരണ്യ ആദ്യദിവസം ട്രാക്കിലും ഗാലറിയിലും താരമായി. 23 വയസ്സിന് താഴെയുള്ളവരുടെ 800 മീറ്ററിലും 400 മീറ്ററിലും മത്സരിച്ചാണ് ശരണ്യ ഒന്നാംസ്ഥാനം നേടിയത്.

”സ്‌പോർട്സിനോടുള്ള കമ്പമാണ് കല്യാണശേഷവും അമ്മയായ ശേഷവും മത്സരത്തിനുള്ള പ്രോത്സാഹനമായത്. ഒപ്പം ഭർത്താവിന്റെ പിന്തുണയും”- ശരണ്യ പറയുന്നു.

Read also-പോരാളികൾക്ക് ആദരം; കർഷക സമരത്തിന് നേതൃത്വം നൽകിയവരെ സുവർണക്ഷേത്രത്തിൽ ആദരിക്കും; കർഷകർക്ക് മേൽ വിമാനത്തിൽ നിന്നും പുഷ്പവൃഷ്ടി

ബേഡഡുക്ക പെർളടുക്കത്തെ എൻ ശരണ്യ മുന്നാട് പീപ്പിൾസ് കോളേജിലെ ബിരുദപഠനകാലത്ത് തന്നെ സർവകലാശാലാ താരമായിരുന്നു. കേരളോത്സവത്തിൽ ബേഡഡുക്ക പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യനായിട്ടുണ്ട് ശരണ്യ. നീന്തൽ, സോഫ്റ്റ്‌ബോൾ മത്സരങ്ങളിലും ശരണ്യ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

Exit mobile version