തെങ്ങ് കയറേണ്ടവനെപ്പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം; മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി ജന്മഭൂമി, സംഘപരിവാര്‍ മുഖപത്രത്തിനെതിരെ വ്യാപക പ്രതിഷേധം

തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്

കൊച്ചി: ഡിസംബര്‍ 22ലെ ജന്മഭൂമി പത്രത്തിലെ കാര്‍ട്ടൂണില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം. വനിതാ മതില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു എന്ന തലക്കെട്ടിനൊപ്പമുളള ദൃക്‌സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ ‘തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയിലെ ഇത്തരത്തിലുള്ളയൊരു പരാമര്‍ശം വന്നതിന് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ ഇത്തരമൊരു കാര്‍ട്ടൂണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

 

Exit mobile version