തെറ്റ് ചെയ്തവർക്ക് ഒപ്പം സർക്കാരുണ്ടാകില്ല; മൊഫിയ പർവീണിന്റെ വീട്ടിലെത്തി മന്ത്രി പി രാജീവ്; മുഖ്യമന്ത്രി കുടുംബവുമായി ഫോണിൽ സംസാരിച്ചു

ആലുവ: നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ (21) മരണവുമായി ബന്ധപ്പെട്ട കേസിൽ തെറ്റ് ചെയ്തവർക്കൊപ്പം സർക്കാറുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. നടപടിക്രമം പൂർത്തിയാകുന്നതനുസരിച്ച് കേസിൽ കൂടുതൽ ശക്തമായ ഇടപെടലുകളുണ്ടാവുമെന്നും ആലുവയിലെ മൊഫിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം പി രാജീവ് പ്രതികരിച്ചു.

കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. കേസിൽ കർശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി മൊഫിയയുടെ പിതാവിന് ഉറപ്പ് നൽകി.

മൊഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് റൂറൽ ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഡിവൈഎസ്പി വി രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും ആലുവ സിഐ സിഎൽ സുധീറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ള കുറിപ്പെഴുതി വെച്ചാണ് നിയമ വിദ്യാർത്ഥിയായ മൊഫിയ പർവീൺ ജീവനൊടുക്കിയത്.

Exit mobile version