മക്കളെ ഉപേക്ഷിച്ചു, പ്രവാസിയായ ഭർത്താവിന്റെ മൂന്നുലക്ഷവും ലോക്കറിലെ സ്വർണവും കവർന്നു; യുവതി ഗുണ്ടാ നേതാവിനൊപ്പം പോയി; പോലീസ് പിടിയിൽ

അന്തിക്കാട്: തൃശ്ശൂരിൽ കുട്ടികളെ ഉപേക്ഷിച്ച് ഗുണ്ടാനേതാവിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തായ ഗുണ്ടാനേതാവും അന്തിക്കാട് പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഒട്ടേറെ കേസുകളിൽ പ്രതിയായ ആലപ്പുഴ മായിത്തറ അരുണും (ഡോൺ അരുൺ -33) പഴുവിൽ സ്വദേശിനിയായ യുവതിയുമാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് സ്വർണവും പണവുമായി പ്രവാസിയുടെ ഭാര്യയായ യുവതി കടന്നുകളയുകയായിരുന്നു. യുവതി ഭർത്താവിൽനിന്ന് മൂന്ന് ലക്ഷം രൂപയും ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വർണവും കൈക്കലാക്കിയിരുന്നു.

അതേസമയം, അരുണിനെതിരേ പാലക്കാട് ,ആലപ്പുഴ, ചേർത്തല, മുഹമ്മ മലപ്പുറം എന്നിവിടങ്ങളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. അന്തിക്കാട് എസ്‌ഐ കെഎച്ച് റെനീഷിന്റെ നേതൃത്വത്തിൽ എഎസ്‌ഐ എംകെ അസീസ്, സിപിഒമാരായ അജിത്, ഷാനവാസ്, എസ്‌സിപിഒ രാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Exit mobile version