കുഞ്ഞിന്റെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു; തിരിമറിക്ക് സാധ്യതയെന്ന ആരോപണവുമായി അനുപമ

തിരുവനന്തപുരം: സമ്മതമില്ലാതെ ദത്തു നൽകിയെന്ന വിവാദവുമായി ബന്ധപ്പെട്ട് ആന്ധ്രയിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു.


അതേസമയം, ഡിഎൻഎ പരിശോധനയിൽ തിരിമറിക്ക് സാധ്യതയെന്ന് അനുപമ പ്രതികരിച്ചു. തന്റെയും പങ്കാളിയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന ഒരുമിച്ച് നടത്തണം. പരിശോധനയ്ക്ക് മുൻപ് കുട്ടിയെ കാണിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം എത്തിച്ചതിന് പിന്നാലെ കുഞ്ഞിനെ പാർപ്പിച്ചിരിക്കുന്ന പാളയത്തെ നിർമല ശിശുഭവനിൽ എത്തിയാണ് സാംപിളുകൾ ശേഖരിച്ചത്. എന്നാൽ അനുപമയുടെയും പങ്കാളിയുടെയും സാംപിൾ ശേഖരിക്കുന്നതിൽ തീരുമാനമായില്ല.

Exit mobile version