കഴക്കൂട്ടത്ത് ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം; സിപിഎം നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞു, വാഹനങ്ങളും വീടും അടിച്ചു തകര്‍ത്തു! ഭാര്യയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം. സിപിഎം നെഹ്‌റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍ എറിഞ്ഞ ബോംബില്‍ നിന്നും ഷിജുവിന്റെ ഭാര്യയും മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങി ഗേറ്റ് ചവിട്ടിപ്പൊളിച്ച് വാഹനങ്ങളും വീടും അടിച്ചു തകര്‍ക്കുകയായിരുന്നു. വീടിന് നേരെ നാടന്‍ ബോംബാണ് എറിഞ്ഞത്. ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരിതമായിട്ടൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു. തുമ്പ – കഴക്കൂട്ടം പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.

Exit mobile version