നവവധു 125 പവൻ സ്വർണവുമായി സുഹൃത്തിനൊപ്പം സ്ഥലംവിട്ടു; ഭർതൃവീടിന് സമീപത്ത് നിന്നും സുഹൃത്തിന്റെ കാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

ഉദുമ: കാസർകോട്ടെ നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽനിന്ന് കടന്നുകളഞ്ഞതായി പരാതി. സുഹൃത്തിനൊപ്പമാണ് യുവതി സ്ഥലംവിട്ടത്.

കളനാട്ടുനിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതിയും കാസർകോട് സന്തോഷ് നഗറിലെ യുവാവിനും എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പോലീസ് അന്വേഷണം നടത്തുകയാണ്.

അതിരാവിലെ ഭർതൃവീടിന്റെ സമീപത്തുനിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇവർ കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ യുപി വിപിൻ പറഞ്ഞു.

Exit mobile version