ന്യായമായ വിലയും ഉയർന്ന ഗുണനിലവാരവും, സപ്ലൈകോ ശബരി മുളകുപൊടി വിപണിയിൽ

സർക്കാരിന്റെ സംരംഭമായ സപ്ലൈകോ ശബരി ബ്രാൻഡിൽ പുറത്തിറക്കുന്ന മായം ചേർക്കാത്ത ശുദ്ധമായ മുളകുപൊടി ഇപ്പോൾ വിപണിയിൽ ലഭ്യം. എൻഎബിഎൽ അംഗീകാരമുള്ള ലബോറട്ടറികളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ‘ശബരി മുളകുപൊടി’ ന്യായമായ വിലയ്ക്കാണ് കേരളത്തിലൊട്ടാകെ ലഭ്യമാകുന്നത്.

സംസ്ഥാനത്തെ1500ൽ പരം വിൽപ്പന ശാലകളിലൂടെയാണ് ‘ശബരി മുളകുപൊടി’ ഉപഭോക്താക്കളിൽ എത്തിക്കുന്നത്. ഐഎസ്ഒ 22000 അംഗീകാരമുള്ള ഉൽപാദനശാലകളിൽ പ്രോസസ് ചെയ്ത് ലഭ്യമാക്കുന്ന ഈ മുളകുപൊടി 100ശതമാനം ശുദ്ധമാണ്. പരിശുദ്ധി ഉറപ്പുവരുത്താനായി നിരവധി കാര്യങ്ങളിൽ ശ്രദ്ധയൂന്നിയാണ് സപ്ലൈകോ, ശബരി മുളകുപൊടിയുടെ ഉൽപാദനവും പായ്ക്കിങും പൂർത്തിയാക്കുന്നത്.

മറ്റ് ബ്രാൻഡുകളിൽ നിന്നും വ്യത്യസ്തമായി ഈ സപ്ലൈകോ ഉത്പന്നം പൂപ്പലും കീടങ്ങളും ഇല്ലെന്ന് ഉറപ്പാക്കിയ മുളകുകളിൽ നിന്നും മാത്രം ഉത്പാദിപ്പിക്കുന്നതാണ്. മറ്റ് ബാഹ്യവസ്തുക്കളായ കളറിങ്, ഫ്ലേവറിങ് തുടങ്ങി ആരോഗ്യത്തിന് ഹാനികരമാകുന്ന യാതൊരുവിധ പദാർത്ഥങ്ങളോ സംരക്ഷണോപാധികളോ ചേർക്കാതേയാണ് ശബരി മുളകുപൊടി വിപണിയിലെത്തിച്ചിരിക്കുന്നത്.

നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബറേഷൻ അംഗീകാരമുള്ള ലാബുകളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമാണ് ഓരോ മുളകുപൊടി പായ്ക്കറ്റും വിപണിയിലിറക്കിയിരിക്കുന്നത്. കൂടാതെ സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ ഉദ്യോഗസ്ഥർ 14 ജില്ലകളിൽ നിന്നും സാംപിൾ ശേഖരിച്ച് കോന്നിയിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

ഗുണമേന്മയ്ക്ക് ഒപ്പം വിലക്കുറവിന്റെ കാര്യത്തിലും ശബരി ബ്രാൻഡ് മുളകുപൊടിയെ വെല്ലാനാകില്ല. സപ്ലൈകോയുടെ പ്രത്യേക ഡിസ്‌കൗണ്ടിലൂടെ പരമാവധി വിലക്കുറവിലുമാണ് ശബരി മുളകുപൊടി ഉപഭോക്താവിന്റെ കൈകളിലെത്തിക്കുന്നത്. 22 ശതമാനം വിൽപനതുകയിലും 29 ശതമാനം എംആർപിയിലും പ്രത്യേക ഡിസ്‌കൗണ്ടും സപ്ലൈകോ നൽകുന്നുണ്ട്. 27.50 രൂപ എംആർപിയിൽ പാക്കിങ് പൂർത്തിയാക്കുന്ന 100 ഗ്രാമിന്റെ ശബരി മുളകുപൊടി ഉപഭോക്താക്കൾക്ക് 19.45 രൂപയ്ക്ക് വാങ്ങാനാകും.

Exit mobile version