കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ ആവശ്യപ്രകാരം; മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണും നടിയുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.

കെപിഎസി ലളിത കലാകാരിയാണ്. അവരെ കൈയൊഴിയാന്‍ സാധിക്കില്ല. അതാണ് സര്‍ക്കാര്‍ ചികിത്സാ ചെലവ് ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത.

തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Exit mobile version