എഎംഎംഎയുടെ നിലപാടുകള്‍ സ്ത്രീവിരുദ്ധം..! മെമ്പര്‍ മാത്രമായ കെപിഎസി ലളിത എങ്ങിനെയാണ് വാര്‍ത്താസമ്മേളനം നടത്തുക; വിമര്‍ശനവുമായി പി സതിദേവി

കോഴിക്കോട്: എഎംഎംഎയുടെ നിലപാടുകള്‍ സ്ത്രീവിരുദ്ധമാണ്. കെപിഎസി ലളിത പറഫയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതം. വിമര്‍ശനവുമായി സിപിഎം മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്ത്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് വിമര്‍ശനം.സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് നടത്തേണ്ട പരാമര്‍ശമല്ല ലളിത നടത്തിയതെന്ന് മഹിളാ അസോസിയേഷന്‍ നേതാവ് പി സതിദേവി പറഞ്ഞു.

കെപിഎസി ലളിതയ്‌ക്കൊപ്പം നടന്‍ സിദ്ധീഖും പത്രസമ്മേളനത്തിന് ഉണ്ടായിരുന്നു. എഎംഎംഎയില്‍ നിന്ന് രാജിവെച്ച നടിമാര്‍ മാപ്പുപറയണമെന്നയിരുന്നു ലളിതയുടെ നിലപാട്. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ പി സതിദേവി രംഗത്തെത്തിയത്.

എന്നാല്‍ ഇരുവരുടെയും പത്രസമ്മേളനത്തിന് എതിരെ അമ്മയിലെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് തന്നെ രംഗത്തെത്തിയിരുന്നു. അമ്മ നേതൃത്വത്തെ അറിയിക്കാതെയാണ് പത്രസമ്മേളനം നടത്തിയതെന്നും മെമ്പര്‍ മാത്രമായ കെപിഎസി ലളിത എങ്ങിനെയാണ് വാര്‍ത്താസമ്മേളനം നടത്തുകയെന്നും എഎംഎംഎയിലെ മെമ്പര്‍മാര്‍ ചോദ്യമുയര്‍ത്തിയിരുന്നു.

Exit mobile version