മനുഷ്യൻ ആരെങ്കിലും ചെയ്യുമോ? കറിയോ ഗ്രില്ലോ എന്ന് കാത്തിരുന്ന ‘മയിൽ’ വിവാദത്തിൽ വൻ ട്വിസ്റ്റ്; അമ്പരപ്പിച്ച് ഫിറോസ് ചുട്ടിപ്പാറ

സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയും വിവാദവുമായ ‘മയിൽ’ വിവാദത്തിന് അവസാനം കുറിച്ച് യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ. കഴിഞ്ഞദിവസം കറിവെയ്ക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുമെന്ന് പറഞ്ഞ് വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ചുകൊണ്ടാണ് ഫിറോസ് പുതിയ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മയിലിന് പകരം കോഴിക്കറി വച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ഫിറോസ് പറയുന്നുമുണ്ട്.

‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ -ഫിറോസ് പറയുന്നതിങ്ങനെ. 20,000 രൂപയോളം കൊടുത്താണ് കഴിഞ്ഞദിവസം ഫിറോസ് മയിലിനെ വാങ്ങിയത്.


അതേസമയം, ദുബായിയിലേക്ക് മയിലിനെ കറി വയ്ക്കാനായി പോകുന്നുവെന്ന് ഫിറോസ് വീഡിയോയിലൂടെ അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തിന് എതിരെ വലിയ രീതിയിൽ തീവ്ര േേദശീയവാദികളിൽ നിന്നും സൈബർ ആക്രമണം ഉണ്ടായിരുന്നു.

Exit mobile version