വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റ സംഭവം; നായയുടെ ഉടമ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടിൽ വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ നായയുടെ ഉടമ അറസ്റ്റിൽ. വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷനാണ് അറസ്റ്റിലായത്. ഇയാളെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, പോലീസ് ഈ വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ലെന്ന ആക്ഷേപം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. മദ്രസയിൽ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയ ഫൗസിയ എന്ന വീട്ടമ്മയ്ക്കാണ് നായയുടെ കടിയേറ്റത്.

റോഡിലേക്കിറങ്ങിയതും നായ്ക്കൾ വളയുകയായിരുന്നു. രക്ഷപെടാനായി ശ്രമിക്കുന്നതിനിടെ നിലത്തുവീണ ഫൗസിയയുടെ തലയ്ക്കും മുഖത്തും കൈയ്ക്കും കടിയേറ്റിരുന്നു. നാട്ടുകാർ ഓടിയെത്തിയിട്ടും നായ്ക്കളെ അകറ്റാനായിരുന്നില്ല.

Exit mobile version