ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു, കിണറിന്റെ അരിക് ഇടിച്ച് ചെളിക്കുണ്ടാക്കി ‘വികൃതി’; ഒടുവില്‍ നാട്ടുകാരുടെ സഹായത്താല്‍ കരകയറി കുട്ടിയാന കാട്ടിലേയ്ക്ക്

കോതമംഗലം: കുട്ടംപുഴയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ആനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കാട്ടിലേയ്ക്ക് അയച്ചു. പൂയംകുട്ടി വനാന്തരത്തിലെ കല്ലേലിമേട് താമസിക്കുന്ന ജയന്‍ തമ്പാന്റെ പുരയിടത്തിലെ കിണറ്റിലാണ് നാല് വയസ്സുള്ള ആനക്കുട്ടി വീണത്.

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. രാവിലെ 9ഓടെയാണ് ആനക്കുട്ടിയെ കരയ്ക്ക് കേറ്റാനായത്. ചുറ്റുമതിലില്ലാത്ത ഏഴടിയോളം താഴ്ചയുള്ള ചെറിയ കിണറിലാണ് കുട്ടിയാന വീണത്.

വെള്ളം കുറവായിരുന്ന കിണറ്റില്‍ നിന്ന് രക്ഷപ്പെടാനായി കുട്ടിയാന അരിക് ഇടിച്ച് ചെളിക്കുണ്ടാക്കി. ശേഷം ചെളിക്കുണ്ടില്‍ കിടന്ന് കളിക്കുകയും ചെയ്തു. ഒടുവില്‍ ചാല് കീറി ആനക്കുട്ടനെ കരകയറിയതോടെ അമ്മയെ കാണാനായി ഓടുകയായിരുന്നു.

Exit mobile version