ജിഎസ്ടി താഴ്ത്തി; ഹജ്ജ് യാത്രക്കാര്‍ക്ക് ആശ്വാസം; ഇനി വിമാനത്തില്‍ കുറഞ്ഞ നിരക്കില്‍ പറക്കാം

തിരുവനന്തപുരം: തീര്‍ത്ഥാടക ആവശ്യങ്ങള്‍ക്കുളള ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്ര നിരക്കിന്റെ ജിഎസ്ടി അഞ്ച് ശതമാനത്തിലേക്ക് വെട്ടിക്കുറച്ചതോടെ ഹജ്ജ് യാത്രക്കാര്‍ക്ക് ആശ്വാസം. 18 ശതമാനം ജിഎസ്ടിയായിരുന്നു നേരത്തെ ചുമത്തിയിരുന്നത്. ജിഎസ്ടി നികുതി നിരക്കില്‍ 13 ശതമാനത്തിന്റെ കുറവ് വന്നതോടെ തീര്‍ത്ഥാടകര്‍ക്ക് സമാധാനമായിരിക്കുകയാണ്.

രാജ്യത്തെ വിവിധ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുളള ശരാശരി വിമാന ടിക്കറ്റ് കഴിഞ്ഞ തവണ ഏകദേശം 65,000 രൂപയോളമായിരുന്നു. അതിനോട് 18 ശതമാനം ജിഎസ്ടി കൂടി വരുമ്പോള്‍ നിരക്കിനോടൊപ്പം 11,700 രൂപ അധികമായി നല്‍കണമായിരുന്നു. എന്നാല്‍, നിരക്ക് അഞ്ച് ശതമാനമാകുമ്പോള്‍ വിമാന ടിക്കറ്റിന് ജിഎസ്ടിയായി 3,250 രൂപ നല്‍കിയാല്‍ മതി. അതായത് കഴിഞ്ഞ തവണത്തെ നിരക്ക് വച്ച് കണക്ക് കൂട്ടിമ്പോള്‍ 8,450 രൂപയുടെ ലാഭം ഇതിലൂടെ ലഭിക്കും.

ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 1.25 ലക്ഷം തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് യാത്ര നടത്തുന്നത്.

Exit mobile version