ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഉണ്ടോ? വിമന്‍സ് കോളേജ് ഉദ്ഘാടനത്തിന് വനിതകള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടോ; രാജ്മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ലോകം

കാസര്‍ഗോഡ്: ഒരു വിദ്യാര്‍ഥിനിയെയും വനിതാ ജീവനക്കാരെയും ഉള്‍പ്പെടുത്താതെ വനിതാ കോളേജ് ഉദ്ഘാടനം ചെയ്ത രാജ്മോഹന്‍ ഉണ്ണിത്താനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. കാസര്‍ഗോഡ് പൊയ്യത്തബയില്‍ മണവാട്ടി ബീവി വിമന്‍സ് കോളേജ് ഉദ്ഘാടനം ചെയ്ത രാജ്മോഹന്‍ ഉണ്ണിത്താന്റെ ചിത്രത്തെ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചടങ്ങില്‍ ഒരു വനിതാ പ്രതിനിധി പോലും പങ്കെടുത്തിട്ടില്ലെന്ന് ഉണ്ണിത്താന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ വന്‍ പരിഹാസങ്ങളും ട്രോളുകളുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏറ്റുവാങ്ങുന്നത്.

ചടങ്ങില്‍ പങ്കെടുത്ത വനിതയെ കണ്ടുപിടിക്കൂ സമ്മാനം നേടൂ”, ”ഈ ഫോട്ടോ ഉത്ഘാടനത്തിന്റേതല്ല, ഉത്ഘാടനത്തലേന്ന് കോളേജിലെ ബോയ്സ് ഹോസ്റ്റലില്‍ നടന്ന ആഘോഷത്തിന്റേതാണ്. ഇതൊക്കെ വച്ച് സംഘികള്‍ക്ക് വഴി വെട്ടുന്ന കമ്മികളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇത് പോരെ? പോരെങ്കില്‍ എംപി എഡിറ്റ് ചെയ്തു ശരിയാക്കിക്കോളും.”

”Colgate gate ഉണ്ടോ..? toothpaste tooth ഉണ്ടോ..? Tiger ബിസ്‌ക്കറ്റില്‍ tiger ഉണ്ടോ..? പിന്നെ എന്തിന് വനിതാ college ഉത്ഘാടത്തിന് വനിതകള്‍ വേണം എന്നിത്ര നിര്‍ബന്ധം? ഉണ്ണിത്താനോടൊപ്പം…! ബര്‍ഗ്ഗീയ പിന്തിരിപ്പന്‍ മൂരാച്ചികള്‍ കടക്ക് പുറത്ത്.”,

”ഈ വനിതാ കോളേജ് പോട്ടത്തില്‍ ഒളിഞ്ഞിരിക്കുന്ന വനിതയെ കാണിച്ചുതരുന്നവര്‍ക്ക് ബിരിയാണി സാമാനം.”

”വനിതാ കോളേജ് ആണേ… ആ ഇരിക്കുന്നത് മൊത്തം വനിതകളാണേ..ആരും തെറ്റിദ്ധരിക്കരുതെ.”,

”വനിതാ കോളേജ് ഉദ്ഘാടനത്തില്‍ വനിതകള്‍ ഇല്ലെന്ന് പറഞ്ഞ് കളിയാക്കുന്ന സംഘികള്‍… ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഇല്ലെന്നും പറയുമല്ലോ…”

”വനിതകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം നല്‍കുന്ന ഒരു കോളേജ് ആണ് ഞമ്മന്റെ ഈ വിമന്‍സ് കോളേജ്.”- ഇങ്ങനെ പോകുന്നു രാജ്മോഹനെതിരായ പരിഹാസങ്ങള്‍

Exit mobile version