‘മാലിക് സിനിമ കണ്ടു, നന്നായിട്ടുണ്ട്’ ചിത്രത്തിനെതിരെ പരിഹാസവുമായി ടി സിദ്ദീഖ്

T Siddique | Bignewslive

ഫഹദ് ഫാസില്‍ ചിത്രം മാലിക് സിനിമയ്‌ക്കെതിരെ പരിഹാസവുമായി ടി സിദ്ദീഖ് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് ട്രോളി രംഗത്തെത്തിയത്. ‘മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്…. മാലിക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം’ എന്ന് സിദ്ദീഖ് കുറിച്ചു.

ചുമരില്‍ ഒരാള്‍ പെയിന്റ് അടിക്കുന്ന ചിത്രം പങ്കുവെച്ചാണ് സിദ്ദീഖിന്റെ പരിഹാസം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലിക് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് വന്നിരുന്നു.

ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. എഴുത്തുകാന്‍ എന്‍.എസ് മാധവന്‍, സംവിധായകന്‍മാരായ നിഷാദ് കോയ, ഒമര്‍ ലുലു, കോണ്‍ഗ്രസ് നേതാവ് ശോഭ സുബിന്‍ തുടങ്ങിയവര്‍ ചിത്രത്തിനെതിരേ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് ടി സിദ്ദീഖിന്റെ പരിഹാസം.

Exit mobile version