‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’: പിന്തുണച്ച് ആഷിഖ് അബു

നടന്‍ ജോജു ജോര്‍ജ്ജിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്.
‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’ എന്ന തലക്കെട്ടോടെ ജോജുവിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. #InSolodarityWithJojuGeorge എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റിട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയപാതാ ഉപരോധ സമരത്തിനെതിരെ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.


ജോജുവിന്റെ ‘കീടം’ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ അടക്കം യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് നടന് പിന്തുണയറിച്ച് സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തിയത്.

അതേസമയം, സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിര കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണെന്നും സുധാകരന്‍ വ്യക്തമാക്കി.

Exit mobile version