മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍: റാഗിങ് നടന്നതായി സഹപാഠികള്‍

തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്.
ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെയാണ് മരിച്ചത് കണ്ടെത്തിയത്.

റാഗിങില്‍ മനംനൊന്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. കഴിഞ്ഞ 25ന് ആണ് ഇവര്‍ക്ക് നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. കോളേജിലെത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ചിലര്‍ റാഗിംഗ് ചെയ്തതായി കുട്ടികള്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാത്രി 12 വരെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് എത്തി. ആത്മഹത്യയുടെ കാരണമെന്തെന്ന് മാതാപിതാക്കള്‍ക്കും ധാരണയില്ല. വീട്ടില്‍ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് വിവരം.
മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

Exit mobile version