കെഎസ്ആര്‍ടിസി പണിമുടക്ക് രണ്ടാം ദിവസം, വലഞ്ഞ് യാത്രക്കാര്‍; പ്രധാനറൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ശ്രമം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതി നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ വലഞ്ഞ് യാത്രക്കാര്‍. പണിമുടക്കില്‍ ഭൂരിഭാഗം സര്‍വീസുകളും ഇന്നും മുടങ്ങി.


മുടങ്ങിയവയില്‍ ദീര്‍ഘദൂര സര്‍വീസുകളക്കമുണ്ട്. അതേസമയം, സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പ്രധാന റൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വ്വീസുകള്‍ നടത്തണമെന്നാണ് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കാനാണ് ശ്രമം.. ആവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വ്വീസുകള്‍, ഒറ്റപ്പെട്ട സര്‍വ്വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വ്വീസുകള്‍ എന്നിവയും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വ്വീസുകളും നടത്തും. എന്നാല്‍ ശനിയാഴ്ച രാവിലെ വരം ഇത്തരത്തില്‍ കാര്യമായ സര്‍വീസുകളൊന്നും നടന്നിട്ടില്ല.

Exit mobile version