സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 17,000 കോടി അനുവദിച്ചു കേന്ദ്രം; കേരളത്തിന് 673.8 കോടി

nirmala-sitharaman

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും നഷ്ടം പരിഹരിക്കുന്നതിന് 17,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. ഇതോടെ 2021-22 വർഷത്തിൽ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച ആകെ നഷ്ടപരിഹാര തുക 60,000 കോടി രൂപയായി.

കേരളത്തിന് 673.84 കോടി രൂപയാണ് നഷ്ടപരിഹാരമായി ഇത്തവണ അനുവദിച്ചത്. ജിഎസ്ടി കൗൺസിലിന്റെ തീരുമാനമനുസരിച്ച്, നടപ്പുസാമ്പത്തിക വർഷത്തിൽ ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

ഇന്ന് കൈമാറിയ നഷ്ടപരിഹാര തുകയിൽ ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ്. 3053.59 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്. അരുണാചൽ പ്രദേശ്,മണിപ്പൂർ, നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന് നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടില്ല.

Exit mobile version