എംജി സർവകലാശാലയിൽ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു: സമരം ചെയ്യുന്ന ഗവേഷക വിദ്യാർത്ഥിനി

കോട്ടയം: എംജി സർവകലാശാലയിൽ വെച്ച് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി സർവകലാശാലയിൽ സമരം ചെയ്തു വരുന്ന ഗവേഷക വിദ്യാർത്ഥിനി. 2014ൽ ഒരു ഗവേഷക വിദ്യാർത്ഥി കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനി ആരോപിക്കുന്നത്.

അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലറെ വിവരം അറിയിച്ചിരുന്നു. ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വിസി സ്വീകരിച്ചതെന്നും യുവതി കുറ്റപ്പെടുത്തി.

മറ്റൊരു സർവകലാശാല ജീവനക്കാരനും അപമര്യാദയായി പെരുമാറി. വൈസ് ചാൻസലറെ വിശ്വാസമില്ല. ഗവേഷണം തുടരാൻ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിലും വിശ്വാസമില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

Exit mobile version