വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്; ‘സുൽത്താൻ വാരിയംകുന്നൻ’ പ്രകാശനം ചെയ്തു

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള റമീസ് മുഹമ്മദിന്റെ പുസ്തകം പുറത്തിറക്കി. ‘സുൽത്താൻ വാരിയംകുന്നൻ’ പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്തത്.

കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രമാണ് പുസ്തകത്തിന്റെ മുഖചിത്രം. ‘നിലാവു പോൽ ജ്വലിക്കുന്ന മലരേ, വാരിയം കുന്നത്തന്ന ധീരശൂരമേ’ എന്ന് പുസ്തകത്തിന്റെ മുഖ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് റമീസ് കുറിച്ചു.

മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വച്ചാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറയാണ് പ്രകാശനം ചെയ്തത്. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലച്ചിത്ര, മാധ്യമരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version