ശരിയായത് ചെയ്യാനുള്ള സമയം: 40 ലക്ഷം ജീവനുകള്‍ക്കായി ഡികമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം, ക്യാമ്പയിനുമായി പൃഥ്വിരാജ്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വത്തിനെ കുറിച്ച് വീണ്ടും ആശങ്കനിറയുകയാണ്. പുതിയ ഡാം എന്ന ആവശ്യത്തിന് പിന്തുണയറിച്ചിരിക്കുകയാണ് നടന്‍
നടന്‍ പൃഥ്വിരാജ്.

120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി, 40 ലക്ഷം ജീവനുകള്‍ക്കായി ഡികമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം’ എന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ ഹരീഷ് പേരടിയും പുതിയ ഡാമിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

പൃഥ്വിരാജിന്റെ വാക്കുകള്‍: വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, 125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

1895ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നു. എന്നാല്‍, കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

Exit mobile version