കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: അനുപമയുടെ അച്ഛൻ ഉൾപ്പടെ ആറുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയുടെ അച്ഛൻ ഉൾപ്പെടെ ആറുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷ 28 ന് കോടതി പരിഗണിക്കും.

അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിങ്ങനെ ആറു പേരാണ് അപേക്ഷ നൽകിയത്. കേസിൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നതോടെയാണ് കുടുംബം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.

സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും തുടർ നടപടികൾ.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരസമരം അവസാനിപ്പിച്ച അനുപമ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. നിരന്തരം പരാതി നൽകിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ പ്രതികരിച്ചു.

Exit mobile version