വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്; ഹരീഷ് കുറിക്കുന്നു

Harish Sivaramakrishnan | Bignewslive

സ്വകാര്യ ചാനല്‍ പരിപാടിയില്‍ മകളെ കുറിച്ച് നടി മുക്ത നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങളിലേയ്ക്ക് കൂപ്പു കുത്തിയത്. അഞ്ച് വയസ്സുകാരി കിയാര എന്ന കണ്‍മണിക്കൊപ്പമാണ് മുക്ത പരിപാടിയില്‍ പങ്കെടുത്തത്. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടില്‍ കയറി ചെല്ലാനുള്ളതാണെന്നുമായിരുന്നു മുക്തയുടെ പരാമര്‍ശം.

ഇപ്പോള്‍ മുക്തയുടെ പേര് പരാമര്‍ശിക്കാതെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മക്കളെ വീട്ടു ജോലി ചെയ്യാന്‍ പഠിപ്പിക്കുന്നത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നും ഹരീഷ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌… പക്ഷെ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.
ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോൾസ്
പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛൻ അമ്മമാർ.

Exit mobile version