നാട് തെണ്ടി കൊവിഡ് ഈ നാട്ടില്‍ കൊണ്ട് വന്നത് പട്ടിണി പാവങ്ങള്‍ അല്ല; ഗായകന്‍ ഹരീഷ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ആശങ്ക നിറഞ്ഞ് പലായനം ചെയ്യുന്ന പട്ടിണി പാവങ്ങളെ വിമര്‍ശിക്കുന്നവരോട് സ്വരം കടുപ്പിച്ച് മറുപടിയുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിഷേധിച്ച് രംഗത്ത് വന്നത്.

നാട്ടിലെ വരേണ്യവര്‍ഗമാണ് കോവിഡ് കൊണ്ടുവന്നതെന്നും വെറും കാലില്‍ പലായനം ചെയ്യുന്ന പട്ടിണി പാവങ്ങളോട് അവജ്ഞ കാണിക്കുന്നവരോട് പുച്ഛം ആണെന്നും ഹരീഷ് കുറിച്ചു. പണ്ട് താനും ഇത്തരം വര്‍ത്തമാനങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ആ നിലപാട് തെറ്റാണ് എന്ന ഉറപ്പ് വന്നത് കൊണ്ട് തിരുത്തുന്നുവെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘അല്ലെങ്കിലും ഇവറ്റകള്‍ക്കൊന്നും വൃത്തിയും വെടിപ്പും വിദ്യാഭ്യാസവും ഒന്നും പണ്ടേ ഇല്ല എന്നേ … ‘ രണ്ടു നില വീട്ടിലിരുന്ന് ചായയും കടിയും കഴിച്ചോണ്ടു , നെറ്ഫ്‌ലിസ് ഉം , രാമായണവും ഒക്കെ കണ്ടോണ്ടിരിക്കുമ്പോള്‍ – വെറും കാലില്‍ പാലായനം ചെയ്യന്നവരോട് , പരസ്യമായി മൃഗങ്ങളെ പോലെ ബ്ലീച് ഇല്‍ കുളിപ്പിക്കപ്പെടുന്നവരോട് – ചുമ്മാ ഇരുന്നു അവജ്ഞ കാണിക്കുന്നവരോട് ഒരുലോഡ് വെറും പുച്ഛം . നാട് തെണ്ടി കോവിഡ് ഈനാട്ടില്‍ കൊണ്ടുവന്നത് പട്ടിണി പാവങ്ങള്‍ അല്ല , ഞാന്‍ ഉള്‍പ്പെടുന്ന ഇവിടുത്തെ വരേണ്യ വര്‍ഗം ആണ്. അത് കൊണ്ട് കൈ കഴുകി ഭക്ഷണവും കഴിച്ചു ഒരു ഭാഗത്തു ഇരുന്നാട്ടെ … ഇന്നലെ വരെ ഈ പാലായനം ചെയ്യുന്ന പട്ടിണി പാവങ്ങള്‍ അടിച്ച പെറോട്ട swiggy വഴി വാങ്ങി വിഴുങ്ങിയവര്‍ക്ക് പെട്ടെന്ന് ഉണ്ടാവുന്ന ഈ germophobia യുടെ ലളിതമായ പേരാണ് പ്രിവിലേജ് . അത് എടുത്ത് വിളമ്പരുത് , അപേക്ഷ ആണ്. നബി :പണ്ട് താനും ഇജ്ജാതി വര്‍ത്താനം പറഞ്ഞിട്ടില്ലേ പട്ടരെ എന്ന് ചോദിക്കുന്നവരോട് – പറഞ്ഞിട്ടുണ്ട് , ആ നിലപാട് തെറ്റാണ് എന്ന ഉറപ്പ് വന്നത് കൊണ്ട് തിരുത്തുന്നു .

Exit mobile version