കൊച്ചി മെട്രോ യാത്രാ നിരക്ക് പകുതിയാക്കി; 20ാം തിയതി മുതല്‍ പുതിയ നിരക്ക്

കൊച്ചി: കൊച്ചി മെട്രോ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു. 20ാം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക.

ഫ്‌ലെക്‌സി ഫെയര്‍ സംവിധാനമാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുക. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ 8 മണി വരെയും രാത്രി 8 മുതല്‍ മുതല്‍ 10.50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവില്‍ ടിക്കറ്റ് ലഭിക്കും.

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി. ഇനി മുതല്‍ അവസാന ട്രെയിന്‍ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

രാത്രി 9 മണിക്കും 10 മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20 മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സര്‍വീസ് ആരംഭിച്ചിരുന്നത്.

Exit mobile version