മുണ്ടക്കയത്ത് ഇരുനില വീടിനെ കവര്‍ന്നെടുത്ത് മലവെള്ളം; ഞെട്ടിക്കുന്ന വീഡിയോ

കോട്ടയം: കനത്ത മഴ കേരളത്തില്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയാണ്.
മലവെള്ളപ്പാച്ചിലില്‍ ആളുകളും വസ്തുക്കളും എല്ലാം നഷ്ടമായിരിക്കുകയാണ്. അതേസമയം, മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെയോടെ മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു.

വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും ഒഴുകിപ്പോവുകയുമായിരുന്നു.

Exit mobile version