കടലിന്റെ മക്കള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ എല്ലാവരും ഒന്നിക്കണമെന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? പിന്നെന്താ ഞങ്ങള്‍ക്ക് വേണ്ടി ആരും സംസാരിക്കാത്തത്? ആലപ്പാടിനായി കൈകോര്‍ത്ത് ട്രോളന്‍മാര്‍

ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ അമ്പത് ദിവസത്തിലേറെയായി അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തുകയാണ്

കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ അമ്പത് ദിവസത്തിലേറെയായി അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തുകയാണ്. ഇതുമൂലം 89.5 ചതുരശ്ര കി.മീ. ആയിരുന്നു ഇപ്പോള്‍ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി. ഏകദേശം ഇരുപതിനായിരം ഏക്കര്‍ ഭൂമി കടലായി മാറിക്കഴിഞ്ഞു. ഇനിയും ഇത് തുടര്‍ന്നാല്‍ ഈ നാട് നാമവശേഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 2004 ല്‍ സുനാമി ഉണ്ടായപ്പോള്‍ ഏറ്റവും നാശം വിതച്ച ഒരു സ്ഥലമാണ് ഇത്.

സമൂഹത്തില്‍ നടക്കുന്ന എന്ത് അനീതിയും സധൈര്യം ചൂണ്ടിക്കാണിക്കുന്ന നമ്മുടെ ട്രോളന്‍മാര്‍ സേവ് ആലപ്പാട് എന്ന ടാഗ് ലൈനോടെ ഈ സമരം ഏറ്റെടുത്ത് കഴിഞ്ഞു.ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് ഒരു പ്രളയം നേരിട്ടവര്‍ ആണ് നമ്മള്‍… പലതും മാറ്റി മറിക്കാന്‍ ഉള്ള കഴിവ് നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ആ ഫോണിനു കഴിയുമെന്ന് ട്രോളന്‍മാര്‍ പറയുന്നു.















Exit mobile version