‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

പാലക്കാട്: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി വിടി ബല്‍റാം രംഗത്ത്. ഇന്ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ബല്‍റാമിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ്.

‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ.’
എന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.

ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് ഇന്ന് കൂടിയത്. ഗാര്‍ഹിക സിലിണ്ടറിന് വില 891.50 രൂപയായി. ഇതോടെ 10 മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് ഏകദേശം 30 ശതമാനത്തോളം വര്‍ധനവുണ്ടായി.

ഈ വര്‍ഷം മാത്രം 370 രൂപ വര്‍ധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ ഇന്നത്തെ വില 1692.50 രൂപയാണ്. അതേസമയം, ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് കുറച്ചത്.

Exit mobile version