പമ്പയില്‍ സംഘര്‍ഷം: നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെച്ചു.

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ‘മനിതി’ സംഘാംഗങ്ങളെ തടയുന്നതിന്റെ ഭാഗമായി പമ്പയില്‍ രൂപപ്പെട്ട ശക്തമായ പ്രതിഷേധത്തിനിടെ, കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെച്ചു. പ്രതിഷേധക്കാരുടെ ആക്രമണം ഭയന്നാണ് നിലയ്ക്കല്‍ പമ്പാ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചത്.

അതേസമയം, ശബരിമല ദര്‍ശനം സാധ്യമാകാതെ തിരികെ മടങ്ങില്ല എന്ന് ‘മനിതി’ സംഘാംഗങ്ങളായ യുവതികള്‍ അറിയിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്ന് അറിയിക്കുകയും ചെയ്തു. പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി സംഘത്തിന്റെ നേതാവ് സെല്‍വി ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്.

Exit mobile version