മലപ്പുറം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി

മലപ്പുറം: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ക്രഷര്‍-ക്വാറി സംയുക്ത സമിതി. സമിതി കണ്‍വീനര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്.

മലപ്പുറം ജില്ലയില്‍ അതിശക്തമായ മഴയും പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കരിങ്കല്‍ ക്വാറികളിലെയും ഖനന പ്രവൃത്തികള്‍ കാലാവസ്ഥ അനുകൂലമാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും പരിപൂര്‍ണമായി സഹകരിക്കണമെന്നും കണ്‍വീനര്‍ അറിയിച്ചു.

Exit mobile version