ചെങ്കല്‍ ക്വാറിയില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

മലപ്പുറം കോട്ടക്കലിനു സമീപം ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറം കോട്ടക്കലിനു സമീപം ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ആസാം സ്വദേശികളായ തന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. കോട്ടക്കലിനടുത്തുള്ള പെരിങ്കുളത്തെ ക്വാറിയില്‍ ശനിയാഴ്ച 12.30ഓടുകൂടിയാണ് അപകടം നടന്നത്.

ചെങ്കല്‍ വെട്ടിക്കൊണ്ടിരിക്കെ മുകള്‍ ഭാഗത്ത് നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് മാറ്റി തൊഴിലാളികളെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകട സമയത്ത് അഞ്ച് തൊഴിലാളികളാണ് ക്വാറിയിലുണ്ടായിരുന്നത്. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. തന്‍വറും അബ്ദുള്‍ ഖാദറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അതേസമയം, അശാസ്ത്രീയമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Exit mobile version