തോട്ടില്‍ നിന്ന് കുളിച്ചുകയറുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റു, മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

മലപ്പുറം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 18 കാരന്‍ മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുല്‍ വദൂദ് (18) ആണ് മരിച്ചത്.

മലപ്പുറത്ത് രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തിരുന്നത്. വെട്ടുതോട് തോട്ടില്‍ കുളിയ്ക്കാനിറങ്ങിയ വദൂദ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version