83 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; 39കാരന്‍ അറസ്റ്റില്‍, ആക്രമണം മദ്യലഹരിയില്‍

മാറനല്ലൂര്‍: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ 39 കാരന്‍ അറസ്റ്റില്‍. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാറിനെയാണ് മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ നാലിനാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന 83 വയസ്സുള്ള വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയോധിക ബന്ധുക്കള്‍ക്കു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

മാറനല്ലൂര്‍ എസ്.എച്ച്.ഒ. തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Exit mobile version