കെ സുധാകരന്‍ വന്നത് ചികിത്സയ്ക്ക്, ആറു ദിവസം വീട്ടില്‍ വന്നുപോയി; താമസിച്ചിട്ടില്ലെന്ന് മോന്‍സണ്‍ മാവുങ്കല്‍

കൊച്ചി: കെ സുധാകരന്‍ തന്റെ അടുത്ത് വന്നത് ചികിത്സയ്ക്ക് വേണ്ടിയെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനിടെയാണ് മോന്‍സണിന്റെ വെളിപ്പെടുത്തല്‍ സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും, ആറ് ദിവസം വീട്ടില്‍ വന്ന് പോവുകയായിരുന്നുവെന്നും മോന്‍സണ്‍ പറയുന്നു.

മോന്‍സന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പറഞ്ഞിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ രണ്ട് കേസുകളില്‍ ക്രൈം ബ്രാഞ്ചിന്റെ വിശദമായ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തുള്ള കേസുകളിലാണ് ഇനി ചോദ്യംചെയ്യല്‍ ബാക്കിയുള്ളത്. അതിനിടെ പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യഹര്‍ജിയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും.

Exit mobile version