ത്രീഡി സിനിമാ വിവാദം: സംവിധായകൻ വിനയന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ചേർത്തല: ത്രിമാന (ത്രീഡി) സിനിമ നിർമ്മാണത്തിന്റെ പേരിൽ കോടികൾ തട്ടിയ കേസിൽ സംവിധായകൻ വിനയന് എതിരെ അന്വേഷണം. 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയിൽ വിനയനെതിരെ പോലീസ് കേസെടുത്തു.

എഫ്‌ഐആർ ആലപ്പുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. ഹോട്ടൽ വ്യവസായി വിഎൻ ബാബു നൽകിയ പരാതിയിലാണ് നടപടി.

മാരാരിക്കുളം പോലീസാണ് പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Exit mobile version