താനൂരില്‍ ടാങ്കര്‍ ലോറി പോസ്റ്റില്‍ ഇടിച്ച് അപകടം: ടാങ്ക് പൊട്ടി പെട്രോള്‍ ചോരുന്നു; വൈദ്യുതിബന്ധം വിച്ഛേദിച്ചു, ആളുകളെ ഒഴിപ്പിക്കുന്നു

മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി അപകടം. ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകുകയാണ്. അപകട പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കടകളെല്ലാം അടപ്പിച്ച് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

താനൂര്‍ നഗരത്തിലാണ് അപകടം. ടാങ്കര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം.
പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. താനൂര്‍ ടൗണിലാണു ചൊവ്വാഴ്ച വൈകിട്ട് അപകടമുണ്ടായത്.

താനൂര്‍ ദേവദാര്‍ പാലത്തിനു സമീപം ലോറിയും ബസും അപകടത്തില്‍പെട്ടിരുന്നു. ഈ അപകടത്തിനു ശേഷം വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു. അങ്ങനെ തിരിഞ്ഞു വരുന്നതിനിടെയാണ് ലോറി അപകടത്തില്‍ പെട്ടത്.

അഗ്‌നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡില്‍ മണ്ണിടുന്നത് തുടരുകയാണ്. പ്രദേശത്ത് മഴ പെയ്യുന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി അഗ്‌നിശമന സേന അറിയിച്ചു.

Exit mobile version