വടകര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; റോഡില്‍ പെട്രോള്‍ ഒഴുകുന്നു, ഗതാഗതം വഴിതിരിച്ച് വിട്ടു

വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്.

വടകര: വടകര കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. റോഡില്‍ നിയന്ത്രിക്കാനാവാത്ത വിധം പെട്രോള്‍ ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്.

അഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് സ്ഥിതി നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നത്. ഒരു പരിധിവരെ ചോര്‍ച്ച തടയാന്‍ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അല്‍പസമയത്തിനകം തന്നെ ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റോഡില്‍ പെട്രോള്‍ പരന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.

Exit mobile version