ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ചു കയറി; പുലര്‍ച്ചെ നടന്ന അപകടം ദുരന്തത്തിലേയ്ക്ക് വഴിമാറാതിരുന്നത് തലനാരിഴയ്ക്ക്!

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ആലപ്പുഴ: ആലപ്പുഴ വഴിച്ചേരിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേയ്ക്ക് പാഞ്ഞു കയറി. എറണാകുളത്ത് നിന്നും പെട്രോളിയം ഉത്പന്നവുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ആലപ്പുഴ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറുവശം ചിങ്ങന്തറ സിജെ സേവ്യറിന്റെ വീട്ടിലേക്ക് ആണ് ലോറി പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മതിലും ഗേറ്റും പൂര്‍ണ്ണമായും തകര്‍ന്നു.

ലോറി സമീപത്തെ തേക്കുമരത്തില്‍ തട്ടിനിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. അപകടത്തില്‍ ടാങ്കറിന് ലീക്കുണ്ടായി. പ്രെട്രോളിയം ഉല്‍പ്പന്നം ചോരാതിരിക്കാന്‍ എറണാകുളത്തുനിന്നും വേറെ ലോറിയെത്തിച്ച് പെട്രോളിയം ഉത്പന്നം അതിലേക്ക് പകര്‍ത്തിയാണ് ലോറി അപകട സ്ഥലത്തുനിന്നും മാറ്റിയത്.

Exit mobile version