മിഠായി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ശേഷം പീഡനശ്രമം, 8വയസുകാരി അനുജത്തിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി സഹോദരന്‍! കൊല്ലത്ത് 60കാരന്‍ അറസ്റ്റില്‍

കൊല്ലം: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60കാരന്‍ അറസ്റ്റില്‍. കൊല്ലം കോട്ടുക്കല്‍ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ നിലവിളി കേട്ട് 13 വയസ്സുള്ള സഹോദരന്‍ ഓടിയെത്തിയതോടെയാണ് പീഡന ശ്രമം ചെറുക്കാനായത്.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് അവിടെ എത്തിയ മണിരാജന്‍ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സമീപത്ത് നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തില്‍ കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ നിലവിളികേട്ട സഹോദരന്‍ ഇവിടേക്ക് ഓടിയെത്തി.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ ബഹളമുണ്ടാക്കി ആളെക്കൂട്ടിയെങ്കിലും അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ശേഷം, പ്രതി മണിരാജനെ ഇയാളുടെ വീടിന് സമീപത്തുനിന്ന് അറസ്റ്റുചെയ്തു. അറസ്റ്റിലായ മണിരാജനെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version