ഫയര്‍ ഫോഴ്‌സ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു..! ഇനി എന്‍ഒസിക്ക് ഓഫീസില്‍ കേറിങ്ങേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് ഫയര്‍ ഫോഴ്‌സ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു. ഇനിമുതല്‍ എല്ലാസേവനങ്ങളും ഓണ്‍ലൈന്‍ വഴി ആയിരിക്കും. ഫയര്‍ ഫോഴ്സ് ഓഫീസുകള്‍ കേറിയിറങ്ങി ഇനി കെട്ടിടങ്ങള്‍ക്ക് എന്‍ഒസി വാങ്ങേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.

ഇതിന്റെ ഭാഗമായി സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാനുള്ള ചുമതല കെല്‍ട്രോണിനാണ്. പോര്‍ട്ടല്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ അപേക്ഷ നല്‍കുന്നത് മുതലുള്ള നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറും. പോര്‍ട്ടലിനെ കെ എസ്ഐഡി സി ആരംഭിക്കുന്ന കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫെയ്‌സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പാരന്റ് ക്ലിയറന്‍സുമായി ബന്ധിപ്പിക്കും.

ജില്ല, ഡിവിഷന്‍ ഓഫീസില്‍ നിലുള്ള അനുമതി 30 ദിവസത്തിനകവും ഹെഡ്ഓഫീസില്‍ നിന്നുള്ള അനുമതി 45 ദിവസത്തിനുള്ളിലും നല്‍കണം. പോര്‍ട്ടല്‍ തയ്യാറായാല്‍ എല്ലാം ഓണ്‍ലൈനായി നടക്കും. എന്‍ഒസി തയ്യാറായല്‍ ഇമെയിലായി വിവരം അറിയിക്കും.

Exit mobile version