ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മാപ്പ് പറഞ്ഞു; പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് തരൂര്‍

തിരുവനന്തപുരം: പാര്‍ലമെന്റംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ കഴുതയെന്ന് വിളിച്ചതിന് തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി ഖേദം പ്രകടിപ്പിച്ചു.

ശശി തരൂരിനെ ഫോണില്‍ വിളിച്ചാണ് റെഡ്ഡി ക്ഷമ ചോദിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം. ക്ഷമാപണം സ്വീകരിക്കുന്നുവെന്നും ഇതോടെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നും തരൂര്‍ പ്രതികരിച്ചു.

തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്. ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് മാത്രം നല്ല നേതാവാകില്ലെന്നും ഇരുവരും കഴുതകളാണെന്നുമായിരുന്നു റെഡ്ഡിയുടെ പ്രസ്താവന. തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

Exit mobile version