ഹര്‍ത്താലോ.. ‘നോ’..! വ്യാപാരികള്‍ക്ക് പുറമെ മത്സ്യബന്ധന മേഖലയും

കൊല്ലം: സംസ്ഥാനത്തെ വട്ടം കറക്കാന്‍ ശ്രമിക്കുന്ന ഹര്‍ത്താലിനെ ശക്തമായി എതിര്‍ത്ത് പൊതു സമൂഹം. വ്യാപാര ഏകോപന സമിതിയ്ക്ക് പിന്നാലെ മത്സ്യമേഖലയും ഹര്‍ത്താലിനോട് നോ പറയുന്നു. കഴിഞ്ഞ ദിവസം രൂപം കൊടുത്ത ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയില്‍ ഉടന്‍ തന്നെ തങ്ങളും അണിചേരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ഈ വര്‍ഷം മാത്രം ഹര്‍ത്താല്‍ മൂലം മത്സ്യമേഖലയ്ക്ക് ഉണ്ടായ നഷ്ടം 110 കോടി രൂപയാണ്. ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ ഈ മേഖലയിലെ നിവവധി പേരെ ബാധിക്കുന്നു ഒരു ബോട്ടിന് മാത്രം രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപയുടെ വരെ നഷ്ടമാണ് ഉണ്ടാകുന്നത്. മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും കച്ചവടക്കാരെയും ഐസ് നിര്‍മ്മാണ മേഖലേയും പീലിംഗ് തൊഴിലാളികളെയും ഒരു പോലെ ഹര്‍ത്താല്‍ ബാധിക്കുന്നു.

ഹര്‍ത്താലിലോട് നോ പറഞ്ഞ് വ്യാപരി വ്യവസായി – മോട്ടാര്‍ വാഹന യൂണിയനുകള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മത്സ്യബന്ധ മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ കാര്യമായ ലാഭം ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് അസോസിയേഷനുകളുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസങ്ങളിലെ വിവരങ്ങള്‍ അനുസരിച്ച് കോഴിക്കോട് വ്യാപാരികളുടെ നേതൃത്വത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഹര്‍ത്തലില്‍ അക്രമം അഴിച്ചുവിടുന്ന വിരുതന്മാരെ കൈയ്യോടെ പിടികൂടുകയാണ് ലക്ഷ്യം. പോലീസിന്റെ സഹകരണത്തോടെയാണ് വ്യാപാരികളുടെ നീക്കം…

Exit mobile version